Site iconSite icon Janayugom Online

പ്രത്യക്ഷ നികുതി പിരിവില്‍ വര്‍ധന

രാജ്യത്തിന്റെ ​​പ്രത്യക്ഷ നികുതി പിരിവിൽ വൻ വര്‍ധനവ്. മുൻവർഷത്തെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂലൈ 11 വരെയുള്ള കാലേയളവിൽ 19.5 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദായ നികുതിവകുപ്പിന്റെ കണക്കുകൾ പ്രകാരം 5.74 ലക്ഷം കോടി രൂപയാണ് പ്രത്യക്ഷ നികുതി ഇനത്തിൽ പിരിച്ചെടുത്തത്. പ്രസ്തുത കാലയളവിൽ ​​കോർപറേറ്റ് നികുതി പിരിവിലും റെക്കോർഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനം 12.5 ശതമാനം വർധിച്ച് 2.1 ലക്ഷം കോടി രൂപയായി. ഒപ്പം വ്യക്തിഗത ആദായനികുതി 24 ശതമാനം ഉയർന്ന് 3.64 ലക്ഷം കോടി രൂപയായി. റീഫണ്ടുകൾക്ക് മുമ്പ് മൊത്ത പ്രത്യക്ഷ നികുതി പിരിവ് 23.2 ശതമാനം ഉയര്‍ന്ന് 6.45 ലക്ഷം രൂപയായി. ഏപ്രിൽ 1 മുതൽ ജൂലൈ 11 വരെയുള്ള കാലയളവിൽ ഈ സാമ്പത്തിക വര്‍ഷം പ്രത്യക്ഷ നികുതി ഇനത്തിലുളള റീഫണ്ട് 70,902 കോടി രൂപയായി ഉയരുകയും ചെയ്തു. 64.5 ശതമാനം ഉയർച്ച ഇതില്‍ രേഖപ്പെടുത്തി. 

Eng­lish Sum­ma­ry: Increase in direct tax collection
You may also like this video

Exit mobile version