Site iconSite icon Janayugom Online

കുടിയേറ്റ നിരക്കില്‍ വര്‍ധന; പെറുവിൽ അടിയന്തരാവസ്ഥ

ചിലിയില്‍ നിന്നുള്ള കുടിയേറ്റം വര്‍ധിച്ചതോടെ തെക്കന്‍ അതിര്‍ത്തി മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പെറു. പൊതുതെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥി ജോസ് അന്റോണിയോ കാസ്റ്റ് വിജയിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ചിലിയില്‍ നിന്ന് വന്‍തോതില്‍ പലായനം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി.
\
പെറു സൈന്യം തെക്കൻ ടാക്‌ന മേഖലയിൽ 60 ദിവസത്തേക്ക് അതിർത്തി നിയന്ത്രണം ശക്തിപ്പെടുത്തും. അതിർത്തി മേഖലയിലെ കുറ്റകൃത്യങ്ങളും മറ്റ് അക്രമ സാഹചര്യങ്ങളും പരിഹരിക്കുന്നതിനുമാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതെന്ന് പെറു സര്‍ക്കാര്‍ വ്യക്തമാക്കി. സായുധ സേനയുടെ പിന്തുണയോടെ പെറുവിയൻ നാഷണൽ പൊലീസ് ആഭ്യന്തര ക്രമത്തിന്റെ നിയന്ത്രണം നിലനിർത്തുമെന്ന് ഉത്തരവില്‍ പറയുന്നു. ചിലി-പെറു അതിർത്തിയിൽ ഡസൻ കണക്കിന് കുടിയേറ്റക്കാർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന്, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് പെറു പ്രസിഡന്റ് ജോസ് ജെറി നേരത്തെ സൂചന നല്‍കിയിരുന്നു. പെറു ഇനി രേഖകളില്ലാത്ത കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 

Exit mobile version