Site iconSite icon Janayugom Online

രാജ്യത്ത് മാംസഭക്ഷണം കഴിക്കുന്ന പുരുഷന്മാരുടെ എണ്ണത്തില്‍ വര്‍ധനവ്

രാജ്യത്ത് മാംസഭക്ഷണം കഴിക്കുന്ന പുരുഷന്മാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ(എന്‍എഫ്എച്ച്എസ്-5)യിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. 15നും 49നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരില്‍ 16.6 ശതമാനം പേര്‍ മാത്രമാണ് മാംസഭക്ഷണം തീരെ കഴിക്കാത്തവരെന്ന് 2019–20ലെ എന്‍എഫ്എച്ച് സര്‍വേയില്‍ വ്യക്തമാക്കുന്നു.

ഇതിന് മുമ്പ് നടന്ന 2015–16 വര്‍ഷത്തെ സര്‍വേയില്‍ ഇത് 21.6 ശതമാനമായിരുന്നു. 2015–16 മുതലുള്ള ആറ് വര്‍ഷത്തിനിടയില്‍, മാസഭക്ഷണം കഴിക്കുന്ന പുരുഷന്മാരുടെ എണ്ണത്തില്‍ അഞ്ച് ശതമാനം വര്‍ധനവുണ്ടായെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതേ പ്രായപരിധിയിലുള്ള സ്ത്രീകളില്‍ മാംസഭക്ഷണം കഴിക്കാത്തവരുടെ എണ്ണത്തില്‍ ആറ് വര്‍ഷത്തിനിടയില്‍ ചെറിയ കുറവ് മാത്രമാണ് വന്നിരിക്കുന്നത്. 2015–16ലെ 29.9 ശതമാനത്തില്‍ നിന്ന് 29.4 ശതമാനമായാണ് കുറവുണ്ടായത്.

അതേസമയം, ആഴ്ചയിലൊരിക്കല്‍ മാംസഭക്ഷണം കഴിക്കുന്ന സ്ത്രീകളുടെ എണ്ണം 36.6 ശതമാനത്തില്‍ നിന്ന് 39.3 ശതമാനമായി വര്‍ധിച്ചു. പുരുഷന്മാരില്‍ ഇത് 43.2 ശതമാനത്തില്‍ നിന്ന് 49.3 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്.

അതായത്, രാജ്യത്ത് 15നും 49നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരില്‍ 83.4 ശതമാനം പേരും സ്ത്രീകളില്‍ 70.6 ശതമാനം പേരും, ദിവസവുമോ, ആഴ്ചയിലൊരിക്കലോ, എപ്പോഴെങ്കിലുമോ ആയി മത്സ്യം, ചിക്കന്‍ ഉള്‍പ്പെടെയുള്ള മാംസഭക്ഷണം കഴിക്കുന്നവരാണെന്നാണ് സര്‍വേയില്‍ നിന്ന് വ്യക്തമാകുന്നത്.

കഴിഞ്ഞ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം ഇത് പുരുഷന്മാരില്‍ 78.4 ശതമാനവും സ്ത്രീകളില്‍ 70 ശതമാനവുമായിരുന്നു.
സിക്കിമിലാണ് പുരുഷന്മാരുടെ മാംസ ഉപയോഗത്തില്‍ ഏറ്റവുമധികം വര്‍ധനവുണ്ടായത്. 49.1 ശതമാനത്തില്‍ നിന്ന് 76.8 ശതമാനമായാണ് വര്‍ധിച്ചത്. ഏറ്റവും കുറവ് വന്നത് ത്രിപുരയിലാണ്. 94.8 ശതമാനത്തില്‍ നിന്ന് 76.1 ശതമാനമായി.

ക്രിസ്ത്യന്‍ മതവിഭാഗത്തിലെ 80 ശതമാനം പുരുഷന്മാരും 78 ശതമാനം സ്ത്രീകളും മാംസഭക്ഷണം ഉപയോഗിക്കുന്നു. മുസ്‌ലിങ്ങള്‍ക്കിടയില്‍ 79.5 ശതമാനം പുരുഷന്മാരും 70.2 ശതമാനം സ്ത്രീകളുമാണ് മാംസഭക്ഷണം കഴിക്കുന്നവര്‍.

ഹിന്ദുക്കളില്‍ 52.5, 40.7 എന്നിങ്ങനെയും, സിഖുകാര്‍ക്കിടയില്‍ 19.5, 7.9 എന്നിങ്ങനെയും, ബുദ്ധമതത്തില്‍ 74.1, 62.2, ജൈനമതത്തില്‍ 14.9, 4.3 എന്നിങ്ങനെയുമാണ് മാംസഭക്ഷണം ഉപയോഗിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ശതമാനം.

Eng­lish summary;Increase in the num­ber of men eat­ing meat in the country

You may also like this video;

Exit mobile version