കേരളത്തില്‍ ശീതകാല മഴയിൽ 694 ശതമാനം അധികമഴ ലഭിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കഴിഞ്ഞ മാസത്തെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. 7.4 എംഎം മഴ ലഭിക്കേണ്ട കേരളത്തിൽ ഈ കാലയളവിൽ 58.8 മഴയാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ല തൃശ്ശൂർ ആണ്. 3.1 ല്‍ നിന്ന് 84.3 എംഎം അധികമഴയാണ് ജില്ലയില്‍ ലഭിച്ചത്.
രാജ്യവ്യാപകമായി ലഭിക്കേണ്ട മഴയില്‍ ഇക്കാലയളവില്‍ കുറവ് രേഖപ്പെടുത്തി. 17.1 മില്ലിമീറ്ററിന് പകരം കേവലം 7.2 മാത്രമാണ് ലഭിച്ചത്. കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഫെബ്രുവരിയിൽ സാധാരണയേക്കാൾ മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വയനാട് ജില്ലയിൽ മാത്രം സാധാരണ തോതിൽ മഴ ലഭിച്ചേക്കും. തമിഴ്‌നാട്ടിലും സാധാരണയേക്കാൾ മഴ കുറയും. കർണാടകയിലും ആന്ധ്രയിലും വടക്കൻ, തെക്കൻ മേഖലയിൽ മഴ സാധാരണ തോതിൽ ലഭിക്കും. മറ്റിടങ്ങളിൽ മഴ കുറയും.
English Summary: Increase in winter rains in Kerala
You may also like this video