സഹകരണ മേഖലയുടെ വിശ്വാസ്യതയും സുതാര്യതയും തകർക്കാൻ കഴിയില്ലെന്നും അത് ദിനംപ്രതി വർധിച്ചു വരുകയാണെന്നും സഹകരണ‑തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. ജനുവരി 10 മുതൽ ഫെബ്രുവരി 10 വരെ നടപ്പാക്കുന്ന നിക്ഷേപ സമാഹരണ യജ്ഞത്തിലൂടെ 9000 കോടി രൂപ ഇതുവരെ സമാഹരിച്ചത് അതിന്റെ ഏറ്റവും വലിയ തെളിവാണെന്ന് മന്ത്രി ചുണ്ടിക്കാട്ടി.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ കേരള ബാങ്കിന്റെ മിഷൻ റെയിൻബോ 2024 ക്യാമ്പയിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ സഹകരണ മേഖലയുടെ കരുത്തായ സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിനായി കേരള ബാങ്ക് വഴി നടപ്പാക്കുന്ന പുനരുദ്ധാരണ നിധിയിലേക്ക് സംസ്ഥാന ബജറ്റിൽ 134.42 കോടി രൂപ വകയിരുത്തിയതും സാധാരണക്കാരന്റെ അഞ്ചുലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഗ്യാരണ്ടി സ്കീം ഉറപ്പാക്കുന്നതും സഹകരണ മേഖലയുടെ കരുത്തും വിശ്വാസ്യതയും സ്വീകാര്യതയും കൂടുതൽ വെളിപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി മുഖ്യപ്രഭാഷണം നടത്തി. സഹകരണ സംഘം രജിസ്ട്രാര്‍ ടി വി സുഭാഷ്, ബാങ്ക് ഭരണസമിതി- ബോർഡ് ഓഫ് മാനേജ്മെന്റ് അംഗങ്ങൾ, ബാങ്ക് ഡയറക്ടർ അഡ്വ. എസ് ഷാജഹാൻ. റോയ് എബ്രഹാം എന്നിവര്‍ സംസാരിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ സി സഹദേവന്‍ മിഷൻ റെയിൻബോ 2024 റിപ്പോർട്ട് അവതരിപ്പിച്ചു.
English Summary: Increased credibility and transparency of cooperative sector: Minister VN Vasavan
You may also like this video