ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇംഗ്ലണ്ടിലെത്തിയ ഓസ്ട്രേലിയയ്ക്ക് ആദ്യം ലോര്‍ഡ്‌സ് മൈതാനത്ത് പരിശീലനം നടത്താന്‍ അനുമതി നിഷേധിച്ചതായി റിപ്പോര്‍ട്ട്. ലോര്‍ഡ്സില്‍ നാളെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം ആരംഭിക്കുന്നത്.
ഫൈനലിന്റെ വേദിയായ ലോര്‍ഡ്സ് മൈതാനം ഓസ്ട്രേലിയയ്ക്ക് പരിശീലനത്തിനായി നല്‍കാതിരിക്കുകയും ഇന്ത്യന്‍ ടീമിന് അനുമതി നല്‍കിയെന്നുമുള്ള വിവാദമാണ് ഇപ്പോള്‍ ഉയരുന്നത്. ഓസ്ട്രേലിയന്‍ ടീമിന് പകരമായാണ് ഇന്ത്യക്ക് പരിശീലനത്തിനായി അനുവാദം നല്‍കിയതെന്ന് ഫോക്‌സ് ക്രിക്കറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇന്നലെ വൈകിട്ടോടെ സ്റ്റീവ് സ്മിത്ത് അടക്കമുള്ള താരങ്ങള്‍ ലോര്‍ഡ്സില്‍ പരിശീലനത്തിനിറങ്ങി. കഴിഞ്ഞ ദിവസം ഇന്ത്യ ആദ്യ പരിശീലനം ലോര്‍ഡ്‌സില്‍ നടത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ മത്സരം ഈ മാസം 20ന് ആണ് ആരംഭിക്കുന്നത്.
ലോര്‍ഡ്സില്‍ പരിശീലനത്തിന് ഇന്ത്യക്ക് അനുമതി; ഓസ്ട്രേലിയയ്ക്കില്ല

