Site iconSite icon Janayugom Online

ഇന്ത്യ ഓസ്ട്രേലിയ ടി20; രണ്ടാം മത്സരം ഇന്ന്

ഇന്ത്യ ഓസ്ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം 7 നാണ് മത്സരം. ആദ്യ കളി തോറ്റ രോഹിത് ശര്‍മ്മയും സംഘവും ഇന്നിറങ്ങുന്നത് പരമ്പര സമനിലയിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. മോശം ബൗളിങ്ങാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്തത്.

കെ.എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ മിന്നും പ്രകടനം നടത്തുന്നത് ടീമിന് ആശ്വാസമാണ്. ബുംറ എത്തുന്നതോടെ ബൗളിങ്ങ് മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. ഓസ്ട്രേലിയ ലീഡ് നേടാനും പരമ്പര സ്വന്തമാക്കാനുമുറപ്പിച്ചാകും ഇറങ്ങുക.

Eng­lish sum­ma­ry; India Aus­tralia T20; Sec­ond match today

You may also like this video;

Exit mobile version