കോവിഡ് മഹാമാരിയെ തുടർന്ന് രണ്ട് വർഷത്തോളമായി മുടങ്ങിക്കിടന്ന ഇന്ത്യ‑ബംഗ്ലാദേശ് ട്രെയിൻ സർവീസുകൾ ഇന്ന് പുനരാരംഭിച്ചു. രാവിലെ 7.10 ന് കൊൽക്കത്ത സ്റ്റേഷനിൽ നിന്ന് ബന്ധൻ എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്താണ് സർവീസ് പുനരാരംഭിച്ചത്.
ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള പാസഞ്ചർ ട്രെയിൻ സർവീസ് പുനരാരംഭിച്ചതായി ഈസ്റ്റേൺ റയിൽവേ (ഇആർ) ഉദ്യോഗസ്ഥൻ പറഞ്ഞു.
2020 മാർച്ചിന് ശേഷമുള്ള ആദ്യ യാത്രയിൽ മൈത്രീ എക്സ്പ്രസ് കൊൽക്കത്തയിൽ നിന്ന് നാളെ രാവിലെ ബംഗ്ലാദേശ് തലസ്ഥാനത്തേക്ക് പോകുമെന്നും അധികൃതർ പറഞ്ഞു.
കൊൽക്കത്തയ്ക്കും ഖുൽനയ്ക്കും ഇടയിലും സര്‍വീസ് നടത്തുന്ന ബന്ധൻ എക്സ്പ്രസ് ആഴ്ചയിൽ രണ്ട് ദിവസമാണുള്ളത്. കൊൽക്കത്തയെ ബംഗ്ലാദേശ് തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന മൈത്രീ എക്സ്പ്രസ് ആഴ്ചയില്‍ അഞ്ച് ദിവസവും സർവീസ് നടത്തുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
English summary;India-Bangladesh Train Services Resume After 2 Years
You may also like this video;