ഇന്ത്യ‑ചൈന 14-ാമത് സൈനികതല ചര്‍ച്ച നാളെ നടക്കും. നിയന്ത്രണരേഖയിലെ സംഘർഷം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും ചർച്ച നടത്തുന്നത്. ലേ ജില്ലയിലെ ചുഷൂലിലാണ് ചര്‍ച്ച നടക്കുക. രാവിലെ 9.30ന് ചര്‍ച്ച ആരംഭിക്കും. കിഴക്കന്‍ ലഡാക്കില്‍ 21 മാസമായി തുടരുന്ന സംഘര്‍ഷം പരിഹരിക്കുകയാകും ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം. ലഫ്റ്റനന്റ് ജനറല്‍ അനിന്ധ്യ സെന്‍ഗുപ്ത ഇന്ത്യന്‍ സംഘത്തെ നയിക്കും.
2021 ഒക്ടോബറിലാണ് 13-ാം വട്ട ചര്‍ച്ച നടത്തിയത്. തീരുമാനങ്ങളെടുക്കാതെ ചര്‍ച്ച പിരിയുകയായിരുന്നു. വീണ്ടും ചര്‍ച്ച നടത്തുന്നത് സംബന്ധിച്ച് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും ചൈന പ്രതികരിച്ചിരുന്നില്ല. അതിനിടെ കിഴക്കന്‍ ലഡാക്കില്‍ പാംഗോങ് തടാകത്തില്‍ ചൈന പാലം നിര്‍മ്മിക്കുന്നത് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രദേശം കയ്യേറിയാണ് ചൈന അനധികൃതമായി നിര്‍മ്മാണങ്ങള്‍ നടത്തുന്നതെന്ന് ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
English Summary: India-China military talks tomorrow
You may like this video also