Site icon Janayugom Online

ഇന്ത്യാ-ചെെന സെെനിക പിന്മാറ്റം തുടങ്ങി

china

ഇന്ത്യാ-ചൈന അതിർത്തിയിലെ സംഘർഷങ്ങൾക്ക് താല്കാലിക വിരാമമായി സേനകളുടെ പിന്മാറ്റം തുടങ്ങി. കിഴക്കൻ ലഡാക്കിൽ നിന്ന് ഇന്ത്യൻ സൈന്യവും ബെയ്ജിങ്ങിലെ പീപ്പിൾസ് ലിബറേഷൻ ആർമിയും (പിഎൽഎ) സേനകളെ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചു. ഗോഗ്ര‑ഹോട്സ്പ്രിങ്സ് മേഖലയിൽ നിന്നാണ് ഇരു രാജ്യങ്ങളും സൈന്യത്തെ തിരിച്ചുവിളിക്കുന്നത്.
അതിർത്തി സംഘർഷങ്ങൾക്കിടെ കഴിഞ്ഞ ജൂലൈയിലാണ് നിർണായക സൈനികതല ചർച്ചകൾക്ക് തുടക്കമിട്ടത്. ചർച്ചയിൽ ഇരുപക്ഷവും സമവായത്തിലെത്തിയതോടെയാണ് പുതിയ തീരുമാനം. നിയന്ത്രണ രേഖയിലെ പട്രോളിങ് പോയിന്റ് 15‑ൽ കഴിഞ്ഞ രണ്ട് വർഷമായി സൈന്യം നിലയുറപ്പിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഷി ജിൻപിങും പങ്കെടുക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടി നടക്കാനിരിക്കെയാണ് നിർണായക നീക്കമെന്നതും ശ്രദ്ധേയമാണ്. അടുത്തയാഴ്ച ഉസ്ബെക്കിസ്ഥാനിലാണ് ഉച്ചകോടി.
പിന്മാറ്റം വ്യക്തമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാകുമെന്ന് ഇരു രാജ്യങ്ങളും പുറത്തിറക്കിയ പ്രസ്താവന പറയുന്നു. കോർ കമാൻഡർമാരുടെ യോഗത്തിൽ അതിർത്തിയിൽ നിന്നുള്ള പിന്മാറ്റം വീണ്ടും തുടങ്ങണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ചൈന വഴങ്ങുകയായിരുന്നു. നേരത്തെ പല തവണ ഇന്ത്യ നിർദ്ദേശം മുന്നോട്ട് വച്ചെങ്കിലും ഗോഗ്രയിൽ നിന്ന് പിന്മാറാൻ ചൈന തയാറായിരുന്നില്ല. 

Eng­lish Sum­ma­ry: India-Chi­na mil­i­tary with­draw­al begins

You may like this video also

Exit mobile version