Site icon Janayugom Online

രാജ്യത്ത് പുതിയ 7,992 കോവിഡ് കേസുകള്‍; 393 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,992 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 93,277 പേരാണ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ചികിത്സയില്‍ കഴിയുന്നത്. 559 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 34.67ദശലക്ഷമായി. 474,000 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 393 മരണമാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 98.36 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതിനിടെ കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ 31 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 4836 പേര്‍ രോഗമുക്തി നേടി. 5.94 ശതമാനമാണ് ടിപിആര്‍ നിരക്ക്.

അതേസമയം ആശങ്കയായി രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുകയാണ്. മഹാരാഷ്ട്രയിലും ഗുജറാത്തിലും പുതുതായി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 32 ആയി.
eng­lish sum­ma­ry; india covid updates
you may also like this video;

Exit mobile version