Site icon Janayugom Online

ബ്രിട്ടീഷ് സ്ഥാനപതി കാര്യാലയത്തിന്റെ സുരക്ഷ വെട്ടിക്കുറച്ച്‌ ഇന്ത്യ

khalistan

ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് നേരെ ഉണ്ടായ ഖലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണത്തില്‍ പ്രതിഷേധ നടപടിയുമായി ഇന്ത്യ. ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ക്കുള്ള സുരക്ഷ ഇന്ത്യ പിന്‍വലിച്ചു. ഡല്‍ഹിയില്‍ ഹൈക്കമ്മിഷണറുടെ ഔദ്യോഗിക വസതിക്ക് മുന്നിലെ പൊലീസ് ബാരിക്കേഡുകളും നീക്കി.
ശാന്തിപഥിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷന്റെ ഗേറ്റിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും ബങ്കറുകളും ഡല്‍ഹി പൊലീസ് സ്ഥലത്ത് നിന്ന് നീക്കം ചെയ്തു. ഹൈക്കമ്മിഷണര്‍ അലക്സ് എല്ലിസിന്റെ വസതിക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും മാറ്റിയിട്ടുണ്ട്. റോഡ് ഡൈവേര്‍ട്ടര്‍, സ്പീഡ് ബ്രേക്കര്‍, മണല്‍ ചാക്കുകള്‍കൊണ്ട് നിര്‍മ്മിച്ച ബങ്കറുകള്‍, പിസിആര്‍ വാനുകള്‍, ലോക്കല്‍ പൊലീസ് സുരക്ഷ എന്നിവയാണ് നീക്കിയത്. 

ഞായറാഴ്ച ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫിസിന് മുന്നിലെ ഇന്ത്യന്‍ പതാക ഖലിസ്ഥാന്‍ അനുകൂലികള്‍ നീക്കം ചെയ്തിരുന്നു. ഓഫിസിന് സുരക്ഷ ഒരുക്കുന്നതില്‍ യുകെ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ പ്രതിഷേധ നടപടി.
അതേസമയം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫിസിന് മുന്നില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ പൊലീസുകാരെയും വിന്യസിച്ചു. 

Eng­lish Sum­ma­ry: India cuts secu­ri­ty at British embassy

You may also like this video

Exit mobile version