ബ്രിട്ടനില്‍ നടന്ന അന്താരാഷ്ട്ര ഗണിതശാസ്ത്ര ഒളിമ്പ്യാഡില്‍ (ഐഎംഒ) ഇന്ത്യക്ക് മികച്ച നേട്ടം. ആറംഗ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇന്ത്യന്‍ സംഘം ഒളിമ്പ്യാഡില്‍ നാലാം സ്ഥാനം നേടിയത്. നാല് സ്വര്‍ണമെഡല്‍, ഒരു വെള്ളി, ഒരു പ്രത്യേക പരാമര്‍ശം എന്നിവയോടെയാണ് 65-ാമത് ഐഎംഒയില്‍ ഇന്ത്യ നേട്ടം കൊയ്തത്. ഇന്ത്യയുടെ പങ്കാളിത്തം ആരംഭിച്ച 1989നുശേഷമുള്ള ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണിത്. 1998, 2001 വര്‍ഷങ്ങളില്‍ രാജ്യം ഏഴാം സ്ഥാനത്ത് എത്തിയിരുന്നു. അമേരിക്ക, ചൈന, ദക്ഷിണ കൊറിയ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനക്കാര്‍. 167 ആണ് ഇന്ത്യയുടെ മാര്‍ക്ക്. മൂന്നാം സ്ഥാനത്തുള്ള ദക്ഷിണകൊറിയയെക്കാള്‍ ഒന്ന് കുറവ്. 108 രാജ്യങ്ങളാണ് ഒളിമ്പ്യാഡില്‍ പങ്കെടുത്തത്.
English summary ; India excels in International Mathematical Olympiad
You may also like this video

