Site iconSite icon Janayugom Online

താലിബാൻ വിദേശകാര്യമന്ത്രി വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയതില്‍ ഇന്ത്യക്ക് പങ്കുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ഇന്ത്യാ സന്ദർശനത്തിനെത്തിയ താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി പങ്കെടുത്ത പത്രസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം. പത്രസമ്മേളനം സംഘടിപ്പിച്ചതിലോ അതിൽ പങ്കെടുക്കുന്നവരെ തീരുമാനിച്ചതിലോ ഇന്ത്യക്ക് യാതൊരു പങ്കുമില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം നൽകുിയിരിക്കുന്ന വിശദീകരണം. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രിയങ്കാ ഗാന്ധി അടക്കമുള്ള നേതാക്കല്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു

അഫ്ഗാൻ എംബസിയിലെ വാർത്താസമ്മേളനത്തിൽ സ്ത്രീകളെ ഒഴിവാക്കിയത് താലിബാൻ നിർദ്ദേശ പ്രകാരമെന്നാണ് സൂചന. താലിബാനാണ് ഇക്കാര്യം നിശ്ചയിച്ചതെന്ന് എംബസിയിലെ നിലവിലെ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. വാർത്താസമ്മേളനം ഹോട്ടലിൽ നടത്തണം എന്ന് താലിബാനെ എതിർക്കുന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എംബസിയിൽ ഇത് നടത്തിയത് സ്ത്രീകളെ ഒഴിവാക്കാനെന്ന് എംബസി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മനപൂർവ്വം ഒഴിവാക്കിയതല്ലെന്ന് താലിബാൻ പ്രതികരിച്ചിരുന്നു. 

എന്നാൽ താലിബാൻ പത്രസമ്മേളനത്തിൽ നിന്നും വനിതാ മാധ്യമപ്രവർത്തകരെ മനഃപൂർവം ഒഴിവാക്കിയെന്ന ആരോപണം താലിബാൻ രാഷ്ട്രീയ കാര്യാലയം തലവൻ സുഹൈൽ ഷഹീൻ നിഷേധിച്ചു.

Exit mobile version