ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ റോഡ് നിര്‍മ്മിച്ച് ലോക റെക്കോഡ് സൃഷ്ടിച്ച് ഇന്ത്യ. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഗിന്നസ് വേള്‍ഡ് റെക്കോഡ് കരസ്ഥമാക്കിയ വിവരം കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയാണ് ട്വീറ്ററിലൂടെ അറിയിച്ചത്.
മഹാരാഷ്ട്രയിലെ അമരാവതി മുതല്‍ അകോല വരെ നീളുന്ന 75 കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണമാണ് അഞ്ചു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയത്. ദേശീയപാത 53ന്റെ ഭാഗമാണ് പുതുതായി നിർമ്മിച്ച റോഡ്. ഈ മാസം മൂന്നിനായിരുന്നു റോഡിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഏഴിന് 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഗിന്നസ് അധികൃതരും നിര്‍മ്മാണ സ്ഥലത്ത് സന്നിഹിതരായിരുന്നു. 2019ലെ ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിയുടെ റെക്കോഡാണ് പഴങ്കഥയായത്.
രജ്പത് ഇന്‍ഫ്രാകോണ്‍ എന്ന കമ്പനിയാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്കായി റോഡ് നിര്‍മ്മിച്ചത്. ആധുനിക ഉപകരണങ്ങളും ബിറ്റുമിനസ് കോണ്‍ക്രീറ്റും ഉപയോഗിച്ചായിരുന്നു റോഡ് നിര്‍മ്മാണം.
ഹൈവേ എന്‍ജിനീയര്‍മാര്‍, സുരക്ഷാ എന്‍ജിനീയര്‍മാര്‍, സര്‍വേയര്‍മാര്‍ എന്നിവരുള്‍പ്പെടെ 800 ജീവനക്കാരും 720 തൊഴിലാളികളും നിര്‍മ്മാണത്തില്‍ പങ്കെടുത്തു. ഇതിനു മുന്‍പും രാജ്പുത് ഇന്‍ഫ്രാക്കോണ്‍ ലോക റെക്കോഡ് സൃഷ്ടിച്ചിരുന്നു. സാംഗ്ലിക്കും സത്താറയ്ക്കും ഇടയില്‍ 24 മണിക്കൂര്‍ കൊണ്ട് റോഡ് നിര്‍മ്മിച്ചായിരുന്നു മുന്‍പത്തെ റെക്കോഡ്.
English Summary: India holds world record for building 75 km of road in less time
You may like this video also