Site iconSite icon Janayugom Online

എഫ് 35 യുദ്ധവിമാനം വാങ്ങുന്നില്ലെന്ന് ഇന്ത്യ

ഇന്ത്യയിൽനിന്നുള്ള ഉല്പന്നങ്ങൾക്ക് 25% തീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, യുഎസിൽ നിന്നുളള എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങാനുളള പദ്ധതിയിൽ നിന്ന് ഇന്ത്യ പിന്മാറി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ് സന്ദർശന വേളയിലാണ് ഇന്ത്യയ്ക്ക് എഫ്-35 യുദ്ധവിമാനം നൽകാൻ തയാറാണെന്ന ട്രംപിന്റെ പരാമര്‍ശം ഉണ്ടായത്. എന്നാല്‍ എസ്-35 യുദ്ധവിമാനങ്ങളെ സംബന്ധിച്ച് അമേരിക്കയുമായി ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. 

പ്രതിരോധ മേഖലയില്‍ സ്വാശ്രയത്വം ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെന്നാണ് വിശദീകരണം. മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് ആയുധങ്ങൾ വികസിപ്പിച്ച് ഇന്ത്യയിൽ നിർമ്മിക്കാനുളള പദ്ധതികൾക്കു മാത്രമേ നിലവിൽ പ്രാധാന്യം നൽകുന്നുളളൂ. ഉയര്‍ന്ന വിലകൊടുത്ത് ആയുധം വാങ്ങി ദീര്‍ഘകാലം മറ്റ് രാജ്യങ്ങളെ ആശ്രയിച്ച് തുടരാനാകില്ലെന്നാണ് ഇന്ത്യന്‍ നിലപാട്. അതേസമയം എസ്‌യു 57ഇ എന്ന അഞ്ചാം തലമുറ യുദ്ധവിമാനവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് റഷ്യ വന്‍ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ഇതും ഇന്ത്യയുടെ പരിഗണനയിലുണ്ട്. ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ കൈമാറും. ഇന്ത്യന്‍ ആയുധങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിക്കാന്‍ യുദ്ധ വിമാനത്തിന്റെ മുഴുവന്‍ സോഴ്‌സ് കോഡും കൈമാറാമെന്നും റഷ്യ അറിയിച്ചിരുന്നു. 

Exit mobile version