Site iconSite icon Janayugom Online

ഇന്ത്യക്ക് ലീഡ്; ഓസീസ് 104 റണ്‍സിന് ഓള്‍ഔട്ടായി

ഓസ്‌ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 172 റണ്‍സെന്ന നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ 46 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യ കളി നിര്‍ത്തുമ്പോള്‍ ആകെ ലീഡ് 218ല്‍ എത്തിച്ചു. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും കെഎല്‍ രാഹുലും അര്‍ധ സെഞ്ചുറിയുമായി കുതിക്കുന്നു. യശസ്വി സെഞ്ചുറിയുടെ വക്കിലാണ്. താരം ഏഴ് ഫോറും രണ്ട് സിക്സും സഹിതം 90 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. സഹ ഓപ്പണര്‍ കെഎല്‍ രാഹുല്‍ 62 റണ്‍സുമായും ക്രീസിലുണ്ട്. 

നേരത്തെ, പേസ് ബോളര്‍മാരുടെ പറുദീസയായി മാറിയ പെര്‍ത്തില്‍, ഓസീസ് 104 റണ്‍സിന് ഓള്‍ഔട്ടായി. നായകന്‍ ജസ്പ്രിത് ബുംറ അഞ്ച് വിക്കറ്റ് നേടി. ഹര്‍ഷിദ് റാണ മൂന്നും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി. ഇന്ത്യയുടെ പേസ് ബൗളിങിന് മുന്നില്‍ പേരുകേട്ട ഓസീസ് ബാറ്റര്‍മാര്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. 67ന് 7 എന്ന നിലയിലാണ് ഓസ്‌ട്രേലിയ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. രണ്ടാം ദിവസത്തെ കളി തുടങ്ങി മൂന്ന് റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേയ്ക്കും എട്ടാം വിക്കറ്റും നഷ്ടമായി. 41 പന്തില്‍ മൂന്നു ഫോര്‍ സഹിതം 21 റണ്‍സുമായി അലക്‌സ് ക്യാരിയാണ് ആദ്യം പുറത്തായത്. 

തൊട്ടുപിന്നാലെ തന്നെ നതാന്‍ ലിയോണും മടങ്ങി. ഓസീസ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് ടോപ് സ്‌കോറര്‍. 26 റണ്‍സ് എടുത്ത സ്റ്റാര്‍ക്കിനെ ഹര്‍ഷിദ് റാണ പുറത്താക്കി. 31 പന്തില്‍ ഏഴ് റണ്‍സുമായി ഹെയ്‌സല്‍വുഡ് പുറത്താകാതെ നിന്നു.
നായകന്‍ ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേടി. ഹര്‍ഷിദ് റാണ മൂന്നും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി.
ഇന്ത്യയുടെ പേസ് ബൗളിങിന് മുന്നില്‍ പേരുകേട്ട ഓസീസ് ബാറ്റര്‍മാര്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.

Exit mobile version