Site iconSite icon Janayugom Online

അഴിമതിയില്‍ മാറ്റമില്ലാതെ ഇന്ത്യ; സൂചികയില്‍ 85ാം സ്ഥാനത്ത് തന്നെ

curruptioncurruption

ട്രാൻസ്പരൻസി ഇന്റർനാഷണൽ തയാറാക്കിയ ആഗോള അഴിമതി സൂചികയിൽ 40 പോയിന്റോടെ ഇന്ത്യ 85ാം സ്ഥാനത്ത്​​. തുടര്‍ച്ചയായ മൂന്നാമത്തെ തവണയാണ് ഇന്ത്യയ്ക്ക് ഒരേ പോയിന്റ് ലഭിക്കുന്നത്. 2020ൽ 180 രാജ്യങ്ങളിൽ 86-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഒരു സ്ഥാനം മാത്രമാണ് 2021ൽ​ മുകളിലേക്ക്​ കയറിയത്​.
രാജ്യങ്ങളിലെ പൊതുമേഖലയിൽ നിലനിൽക്കുന്ന അഴിമതി കണക്കിലെടുത്താണ് സൂചിക നിർണയിക്കുന്നത്. അയൽരാജ്യങ്ങളുടെ റാങ്ക് യഥാക്രമം ചൈന (65), ഇന്തോനേഷ്യ (110), പാകിസ്ഥാൻ (140), ബംഗ്ലാദേശ് (147) എന്നിങ്ങനെയാണ്. ഡെൻമാർക്ക്, ഫിൻലൻഡ്, ന്യൂസിലൻഡ്, തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിൽ മുന്നിലുള്ളത്.
അതേസമയം, ഒരു ദശാബ്ദത്തോളമായി അഴിമതിയിൽ മുങ്ങിയ രാജ്യമെന്ന അവസ്ഥയിൽ നിന്ന്​​ ഇന്ത്യക്ക്​ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്​. സൂചിക പരിശോധിക്കുന്ന 180 രാജ്യങ്ങളിൽ 2012ന്​ ശേഷം അഴിമതി നിയന്ത്രിക്കുന്ന കാര്യത്തിൽ കാര്യമായ പുരോഗതിയൊന്നും വരുത്താത്ത രാജ്യങ്ങളുടെ വിഭാഗത്തിലാണ് ഇന്ത്യ ഉള്‍പ്പെടുന്നത്.

Eng­lish Sum­ma­ry: India no change in cor­rup­tion; 85th in the index

You may also like this video

Exit mobile version