Site iconSite icon Janayugom Online

ജയിൽ ശിക്ഷ പൂർത്തിയാക്കിയ മൂന്ന് പാകിസ്ഥാൻ തടവുകാരെ ഇന്ത്യ തിരിച്ചയച്ചു

ജയിൽ ശിക്ഷ പൂർത്തിയാക്കിയ മൂന്ന് പാകിസ്ഥാൻ തടവുകാരെ ഇന്ത്യ അട്ടാരി-വാഗ അതിർത്തി ട്രാൻസിറ്റ് പോയിന്റ് വഴി തിരിച്ചയച്ചു. സമീറ അബ്ദുൾ റഹ്മാൻ, മുർതാസ അസ്ഗർ അലി, അഹമ്മദ് രാജ എന്നിവരെയാണ് തിരിച്ചയച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

2017ൽ പാകിസ്ഥാൻ യുവതിയെ ഭർത്താവ് മുഹമ്മദ് ഷിഹാബിനൊപ്പം കേരളത്തിലെ പാലക്കാട്ടുനിന്ന് അറസ്റ്റ് ചെയ്തതായി അട്ടാരി അതിർത്തിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. വിസയില്ലാതെ 2016 സെപ്റ്റംബറിൽ നേപ്പാൾ അതിർത്തി വഴിയാണ് ഷിഹാബ് സമീറയെ ഇന്ത്യയിലെത്തിച്ചത്. 2017 മെയ് മാസത്തിൽ ഇവരെ അറസ്റ്റ് ചെയ്യുകയും തുടർന്ന് ബംഗളുര്‍ ജയിലില്‍ മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. സമീറയുടെ മകളും ഒപ്പമുണ്ടായിരുന്നു. ഷിഹാബ് ജാമ്യത്തിൽ ജയിൽ മോചിതനായെന്നും തുടർന്ന് കാണാതായതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്ത്യയിൽ ജനിച്ച എന്റെ മകളോടൊപ്പം ഒടുവിൽ പാകിസ്ഥാനിലേക്ക് മടങ്ങാൻ പോകുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് പാക്കിസ്ഥാനിലേക്ക് കടക്കുന്നതിന് മുമ്പ് സമീറ പറഞ്ഞു. എന്റെ മകളുമൊത്ത് പാകിസ്ഥാനിലേക്ക് കടക്കുന്നതിന് ആവശ്യമായ എല്ലാ യാത്രാ രേഖകളും വാങ്ങാൻ എന്നെ വളരെയധികം സഹായിച്ച ഇന്ത്യൻ ഉദ്യോഗസ്ഥരോടും ആഭ്യന്തര മന്ത്രാലയത്തോടും നന്ദി രേഖപ്പെടുത്തിയതായും അവർ പറഞ്ഞു.

eng­lish summary;India repa­tri­ates 3 Pak­istani pris­on­ers after com­ple­tion of jail terms

you may also like this video;

Exit mobile version