Site iconSite icon Janayugom Online

ഇന്ത്യ– റഷ്യ സൈനിക സഹകരണം സമാനതകളില്ലാത്തത്: വ്ലാഡിമിർ പുടിൻ

EDS: IMAGE POSTED BY @MEAIndia** New Delhi: Prime Minister Narendra Modi and Russian President Vladimir Putin in a meeting, in New Delhi, Monday, Dec 6, 2021. (PTI Photo) (PTI12_06_2021_000363B)

ഇന്ത്യ– റഷ്യ സൈനിക സഹകരണം സമാനതകളില്ലാത്തതാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഭീകരതയ്ക്കെതിരെ ഇരു രാജ്യങ്ങളും ഒരുമിച്ചു പോരാടണം. ഇരുപത്തിയൊന്നാമത് ഇന്ത്യ‑റഷ്യ ഉച്ചക്കോടിക്കായി ഡൽഹിയിലെത്തിയ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. പുടിന്റെ സന്ദർശനം ഇന്ത്യ ‑റഷ്യ ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്നും കോവിഡിനെതിരായ പോരാട്ടത്തിൽ റഷ്യ നൽകിയ പിന്തുണയ്ക്കു നന്ദിയുണ്ടെന്നും മോഡി പ്രതികരിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടമെന്നത് മയക്കുമരുന്നിനെതിരെയും സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെയുള്ള പോരാട്ടമാണ്.

ഇന്ത്യയും റഷ്യയും ഇക്കാര്യത്തിൽ സഹകരണം ശക്തമാക്കണം. നിലവിലെ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനിലെ കാര്യങ്ങളിൽ റഷ്യയ്ക്ക് ഉത്കണ്ഠയുണ്ട്. ഇന്ത്യയെ വൻശക്തിയായാണ് റഷ്യ കാണുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരുകയാണ്, ഞാൻ ഭാവിയിലേക്കാണു നോക്കുന്നത്. ഇരു രാഷ്ട്രങ്ങളും സംയുക്തമായി നടത്തുന്ന നിക്ഷേപങ്ങളുടെ മൂല്യം 38 ബില്യനാണ്. റഷ്യയുടെ ഭാഗത്തുനിന്ന് ഇനിയും നിക്ഷേപങ്ങളുണ്ടാകും. സൈനിക, സാങ്കേതിക തലങ്ങളിൽ മറ്റൊരു രാജ്യത്തേക്കാളും കൂടുതൽ ഇന്ത്യയും റഷ്യയും സഹകരിക്കുന്നുണ്ടെന്നും പുടിൻ അവകാശപ്പെട്ടു.

റഷ്യയും ഇന്ത്യയും തമ്മിലുള്ള വിശിഷ്ടമായ ബന്ധം കൂടുതൽ ദൃഢമാക്കാൻ ഈ കൂടിക്കാഴ്ച സഹായിക്കുമെന്ന് റഷ്യൻ വിദേശ കാര്യ മന്ത്രി സെർജി ലവ്റോവ് പറഞ്ഞു. കൂടിക്കാഴ്ചയിൽ അത്യാധുനിക എകെ 203 തോക്കുകൾ നിര്‍മ്മിക്കുന്നതടക്കം സുപ്രധാനമായ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഇൻഡോ റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് വഴി ആറു ലക്ഷത്തിലേറെ എകെ 203 തോക്കുകളാണു നിർമ്മിക്കുക. റഷ്യ നൽകുന്ന ശക്തമായ പിന്തുണയ്ക്കു നന്ദി അറിയിക്കുന്നതായി രാജ്നാഥ് സിങ് ട്വിറ്ററിൽ കുറിച്ചു. യുപിയിലെ അമേഠിയിലാണ് ഇന്ത്യ‑റഷ്യ സഹകരണത്തിൽ തോക്കുകൾ നിർമ്മിക്കുക.

eng­lish sum­ma­ry; India-Rus­sia mil­i­tary coop­er­a­tion unpar­al­leled: Vladimir Putin

you may also like this video;

Exit mobile version