പ്രതിരോധ വ്യവസായ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യയും സൗദി അറേബ്യയും. റിയാദിൽ ആരംഭിച്ച വേൾഡ് ഡിഫൻസ് ഷോയിൽ വെച്ച് കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്, സൗദി ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് (ഗാമി) ഗവർണർ അഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ-ഒഹാലിയുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ ഉല്പാദനം, വ്യവസായ മേഖലയിലെ സംയുക്ത സംരംഭങ്ങൾ എന്നിവയെക്കുറിച്ച് ഇരുനേതാക്കളും ഫലപ്രദമായ ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഈ കൂടിക്കാഴ്ച വഴിതുറക്കുമെന്നാണ് വിലയിരുത്തല്‍.
പ്രതിരോധ മേഖലയിൽ കൈകോർത്ത് ഇന്ത്യയും സൗദി അറേബ്യയും; റിയാദിൽ നിർണ്ണായക കൂടിക്കാഴ്ച

