സംഘര്‍ഷഭരിതമായ പലസ്തീനില്‍ മെഡിക്കല്‍ സഹായം എത്തിച്ച് ഇന്ത്യ. കാൻസര്‍ മരുന്നുകളും മെഡിക്കല്‍ സംവിധാനങ്ങളുമടങ്ങുന്ന 30 ടണ്‍ സാധനങ്ങളാണ് ഇന്ത്യ പലസ്തീനില്‍ എത്തിച്ചത്. ഐക്യരാഷ്ട്ര സഭയുടെ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി (UNRWA) വഴി മരുന്നുകള്‍ അയക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധിത്ർ ജയ്‌സ്വാൾ എക്‌സിൽ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു. കഴിഞ്ഞയാഴ്ച, 30 ടൺ മരുന്നുകളും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെയുള്ള സഹായം ഇന്ത്യ എത്തിച്ചിരുന്നു.
അതിനിടെ, പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയെ (യുഎൻആർഡബ്ല്യുഎ) നിരോധിക്കുന്ന നിയമം ഇസ്രായേൽ പാർലമെന്റ് പാസാക്കിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.