Site iconSite icon Janayugom Online

അഗ്നി പ്രെെം മിസെെല്‍ പരീക്ഷണം വിജയം

ഒഡീഷയിലെ ബാലസോറില്‍ അഗ്നി പ്രെെം മിസെെല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. 1000 മുതല്‍ 2000 കിലോമീറ്റര്‍ വരെയാണ് മിസെെലിന്റെ പ്രഹരശേഷി. അഗ്നി സിരീസിലെ ആറാമത് മിസെെലാണ് അഗ്നി പ്രെെം. ആണവ പോര്‍മുന വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസെെല്‍ എന്നതാണ് മറ്റൊരു പ്രത്യേകത. 

ഡിസംബര്‍ ഏഴിന് ബ്രഹ്മോസ് മിസെെലിന്റെ സൂപ്പര്‍സോണിക് ക്രൂസ് മിസെെലുകള്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിന് 15 കിലോമീറ്റര്‍ ദൂരത്തില്‍ വരെ മിസെെലുകള്‍ അനായാസം നേരിടാൻ കഴിയുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥൻ കൂട്ടിച്ചേര്‍ത്തു.
eng­lish sum­ma­ry; India suc­cess­ful­ly test­fires nuclear-capa­ble strate­gic Agni Prime missile
you may also like this video;

Exit mobile version