ചൈനീസ് അതിര്‍ത്തി മേഖലയിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 10,000 സൈനികരെ വിന്യസിക്കാന്‍ തീരുമാനം. ഹിമാചല്‍ പ്രദേശ്, ഉത്തരഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ചൈനീസ് അതിര്‍ത്തി പ്രദേശത്താവും അധികമായി 10,000 സൈനികരെ വിന്യസിക്കുക. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബ്ലുംബര്‍ഗാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
2020 ലെ ഗല്‍വാന്‍ സംഭവത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായതിന്ശേഷമുള്ള അധിക സൈനിക വിന്യാസമാണ് ഇന്ത്യ നടത്തുന്നത്. നിലവില്‍ ഗല്‍വാന്‍, ഇസ്റ്റേണ്‍ ലഡാക്ക് എന്നീവിടങ്ങളില്‍ വിന്യസിച്ചിരിക്കുന്ന 9,000 സൈനികരെ കൂടി പുതിയ പ്ലാറ്റ്ഫോമിന് കീഴില്‍കൊണ്ട് വരും. എന്നാല്‍ അധിക സൈനിക വിന്യാസത്തെക്കുറിച്ച് പ്രതിരോധ മന്ത്രാലയം വിശദീകരണം നല്‍കിയിട്ടില്ല.
English Summary: India to deploy 10,000 additional soldiers along border with China in Himachal Pradesh
You may also like this video