Site iconSite icon Janayugom Online

ഇന്ത്യ തദ്ദേശീയ അ‍ഞ്ചാം തലമുറ യുദ്ധവിമാന എന്‍ജിന്‍ ഫ്രാന്‍സുമായി ചേര്‍ന്ന് വികസിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ്

തദ്ദേശീയ അഞ്ചാം തലമുറ യുദ്ധവിമാന എന്‍ജിന്‍ ഫാന്‍സുമായിച്ചേര്‍ന്ന് വികസിപ്പിക്കും. രാജ്യത്തിന്റെ സ്റ്റെല്‍ത്ത് യുദ്ധവിമാനമായഅഡ്വാൻസ്ഡ് മീഡിയം കോംപാറ്റ് എയർക്രാഫ്റ്റ് എൻജിനുകളാണ് ഫ്രാൻസിലെ സഫ്രാനുമായി ചേർന്ന് തദ്ദേശീയമായി വികസിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഡൽഹിയിൽ നടന്ന വേൾഡ് ലീഡേഴ്സ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ ജനറൽ ഇലക്ട്രിക്, ബ്രിട്ടന്റെ റോൾസ് റോയ്‌സ് കമ്പനികളെ ഒഴിവാക്കിയാണ് സഫ്രാനെ തിരഞ്ഞെടുത്തത്. പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിആർഡിഒ എൻജിൻ നിർമാണം ഏകോപിപ്പിക്കും. ബെംഗളൂരു ആസ്ഥാനമായുള്ള എയ്‌റോനോട്ടിക്കൽ ഡിവലപ്മെന്റ് ഏജൻസിയും പങ്കാളിയാകും. 2027-ഓടെ ആദ്യ പ്രോട്ടോ ടൈപ്പ് പുറത്തിറക്കാനാണ് ലക്ഷ്യം. 

2030-ഓടെ എൻജിൻ പുറത്തിറക്കാനാകുമെന്നാണ് കരുതുന്നത്. എൻജിന്റെ അഞ്ച് പ്രോട്ടോടൈപ്പുകൾ രൂപകല്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമായി സുരക്ഷാ കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി 15,000 കോടി രൂപ ഒരുവർഷം മുൻപ് അനുവദിച്ചിരുന്നു. റഫാൽ യുദ്ധവിമാന എൻജിനുകളുടെ അറ്റകുറ്റപ്പണികൾക്കായി ഹൈദരാബാദിൽ സഫ്രാൻ സൗകര്യമൊരുക്കുന്നുണ്ട്. എൻജിന്റെ സാങ്കേതികവിദ്യ ഇന്ത്യക്ക്‌ കൈമാറുന്ന തരത്തിലാണ് സഫ്രാനുമായുള്ള ധാരണ. രാജ്യത്ത് വിവിധ യുദ്ധ ഹെലികോപ്റ്ററുകളുടെ എൻജിനുകളും സഫ്രാൻ കമ്പനിയാണ് നിർമിക്കുന്നത്.

Exit mobile version