Site iconSite icon Janayugom Online

വ്യോമനിരീക്ഷണം ശക്തമാക്കാൻ ഇന്ത്യ; പുതിയ റഡാർ സംവിധാനങ്ങൾ കൂടി വാങ്ങും

പടിഞ്ഞാറൻ വടക്കൻ അതിർത്തികളിലെ വ്യോമ നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യ. ഡ്രോൺ ഭീഷണി ഉൾപ്പെടെയുള്ളവ നേരിടാൻ പുതിയ റഡാർ സംവിധാനങ്ങൾ കൂടി വാങ്ങും. തീരെ ചെറിയ ഡ്രോണുകൾ ഉയർത്തുന്ന ഭീഷണി നേരിടാനാണ് നടപടികൾ. 45 ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാറുകൾ ( LLLR ‑E), 48 എയർ ഡിഫൻസ് ഫയർ കൺട്രോൾ റഡാർ (ADFCR-DD) തുടങ്ങിയ സംവിധാനങ്ങൾ സേനയുടെ ഭാഗമാകും.

Exit mobile version