ഏകദിന ലോകകപ്പ് നഷ്ടമായ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും അന്താരാഷ്ട്ര പോരാട്ടമെത്തുന്നു. നവംബര്‍ 26ന് ഇന്ത്യ‑ഓസ്ട്രേലിയ ടി20 മത്സരത്തിനാണ് ഗ്രീന്‍ഫീല്‍ഡ് വേദിയാകുന്നത്. ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും നടക്കും. ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരമാണ് ഗ്രീന്‍ഫീല്‍ഡില്‍ നടക്കുന്നത്. ഏകദിന മത്സരങ്ങള്‍ക്ക് ശേഷമാണ് ടി20 പരമ്പര ആരംഭിക്കുന്നത്.
ഏകദിന മത്സരങ്ങള്‍ സെപ്റ്റംബര്‍ 22 മുതല്‍ 27 വരെ നടക്കും. 22ന് മൊഹാലിയിലും 24ന് ഇന്‍ഡോറിലും 27ന് രാജ്കോട്ടിലുമാണ് ഏകദിന മത്സരങ്ങള്‍ നടക്കുന്നത്. ടി20 പരമ്പര നവംബര്‍ 23ന് ആരംഭിക്കും. തിരുവനന്തപുരത്തെക്കുടാതെ വിശാഖപട്ടണം, ഗുവാഹട്ടി, നാഗ്പുര്‍, ഹൈദരാബാദ് എന്നിവിടങ്ങിലും മത്സരമുണ്ട്.
English summary; india-vs-australia-t20-kariyavattam
you may also like this video;