16 December 2025, Tuesday

Related news

November 12, 2025
November 6, 2025
November 2, 2025
July 24, 2025
May 22, 2025
February 2, 2025
September 24, 2024
July 18, 2024
July 4, 2024
June 24, 2024

ഇന്ത്യ‑ഓസ്ട്രേലിയ ടി20 കാര്യവട്ടത്ത്; നവംബര്‍ 26ന്

അഞ്ച് ടി20 മത്സര പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിനാണ് ഗ്രീന്‍ഫീല്‍ഡ് വേദിയാകുന്നത്
Janayugom Webdesk
തിരുവനന്തപുരം
July 25, 2023 9:29 pm

ഏകദിന ലോകകപ്പ് നഷ്ടമായ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും അന്താരാഷ്ട്ര പോരാട്ടമെത്തുന്നു. നവംബര്‍ 26ന് ഇന്ത്യ‑ഓസ്ട്രേലിയ ടി20 മത്സരത്തിനാണ് ഗ്രീന്‍ഫീല്‍ഡ് വേദിയാകുന്നത്. ഓസീസിന്റെ ഇ­ന്ത്യ­ന്‍ പര്യടനത്തില്‍ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും നടക്കും. ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരമാണ് ഗ്രീന്‍ഫീല്‍ഡില്‍ നടക്കുന്നത്. ഏകദിന മത്സരങ്ങള്‍ക്ക് ശേഷമാണ് ടി20 പരമ്പര ആരംഭിക്കുന്നത്.
ഏകദിന മത്സരങ്ങള്‍ സെപ്റ്റംബര്‍ 22 മുതല്‍ 27 വരെ നടക്കും. 22ന് മൊ­ഹാ­ലിയിലും 24ന് ഇന്‍ഡോറിലും 27ന് രാജ്‌­കോട്ടിലുമാണ് ഏകദിന മത്സര­ങ്ങള്‍ നട­ക്കുന്നത്. ടി20 പരമ്പര നവംബര്‍ 23ന് ആരംഭിക്കും. തിരുവനന്ത­പുരത്തെ­ക്കുടാതെ വിശാഖപട്ടണം, ഗുവാഹ­ട്ടി, നാ­ഗ്പുര്‍, ഹൈദരാബാദ് എന്നിവി­ടങ്ങിലും മത്സരമുണ്ട്.

Eng­lish sum­ma­ry; india-vs-australia-t20-kariyavattam
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.