Site iconSite icon Janayugom Online

ഇന്ത്യ‑വെസ്റ്റ് ഇന്‍ഡീസ് ടി20; മൂന്നാം മത്സരം ഇന്ന്

ഇന്ത്യ‑വെസ്റ്റ് ഇന്‍ഡീസ് മൂന്നാമത്തെയും അവസാനത്തെയും ടി20 ഇന്ന് കൊല്‍ക്കത്തയില്‍. വെള്ളിയാഴ്ച നടന്ന രണ്ടാം ടി20യില്‍ എട്ട് റണ്‍സിന് വിജയിച്ച ഇന്ത്യ തുടര്‍ച്ചയായ മൂന്നാം പരമ്പര വിജയം ഉറപ്പിച്ചു. വിരാട് കോലിക്കും ഋഷഭ് പന്തിനും 10 ദിവസത്തെ ഇടവേള നല്‍കിയതോടെ ശ്രേയസ് അയ്യരെയും റുതുരാജ് ഗെയ്ക്വാദിനെയും പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തും. വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്ക് പിന്നാലെ നടക്കുന്ന ശ്രീലങ്കന്‍ പരമ്പരക്ക് മുന്നോടിയായാണ് വിരാട് കോലിക്കും ഋഷഭ് പന്തിനും വിശ്രമം നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

Eng­lish sum­ma­ry; India-West Indies T20; The third match is today

You may also like this video;

Exit mobile version