Site icon Janayugom Online

വിൻഡീസിനെ വീഴ്ത്തി ബിഷ്ണോയ്

ഇന്ത്യ വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ ആദ്യ ടി 20യില്‍ രവി ബിഷ്ണോയിയുടെ സ്പിൻ മികവില്‍ വെസ്റ്റിന്‍ഡീസിനെ 157 റൺസിലൊതുക്കി ഇന്ത്യ. അരങ്ങേറ്റ മത്സരത്തില്‍ നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയാണ് വിൻഡീസ് ബാറ്റിങ് നിരയ്ക്ക് കടിഞ്ഞാണിട്ടത്. 90/5 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ വെസ്റ്റിന്‍ഡീസിനെ 157 റൺസിലേക്ക് എത്തിച്ചത് നിക്കോളസ് പൂരന്റെ ഒറ്റയാള്‍ പോരാട്ടമാണ്. 43 പന്തിൽ നാല് ബൗണ്ടറികളും അഞ്ച് സിക്സറുകളുമടക്കം 61 റൺസ് നേടിയാണ് നിക്കോളാസ് പുറത്തായത്. 

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശര്‍മ്മയെ ശരിവയ്ക്കും വിധമുളളതായിരുന്നു ഇന്ത്യൻ ബൗളിങ്. ആദ്യ ഓവറിൽ തന്നെ ഭുവനേശ്വര്‍ കുമാര്‍ ഓപ്പണര്‍ ബ്രണ്ടന്‍ കിംഗിനെ പുറത്താക്കിയ ശേഷം കൈൽ മയേഴ്സും നിക്കോളസ് പൂരനും ചേര്‍ന്ന് മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ ടീമിനെ മുന്നോട്ട് നയിച്ചു. 31 റൺസ് നേടിയ മയേഴ്സിനെ ചഹാല്‍ വീഴ്ത്തി. തുടര്‍ന്ന് രവി ബിഷ്ണോയി തന്റെ രണ്ടാം ഓവറിൽ തന്നെ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ വിന്‍ഡീസ് തകര്‍ച്ച മുന്നില്‍ കണ്ടു. 

എന്നാല്‍ വിൻഡീസ് നായകൻ കീറോണ്‍ പൊള്ളാര്‍ഡ് 19 പന്തില്‍ 24 റണ്‍സെടുത്ത് ടീമിനെ 150 കടക്കാൻ സഹായിച്ചു. ഇന്ത്യക്കായി ഹര്‍ഷല്‍ പട്ടേലും രണ്ടു വിക്കറ്റ് നേടിയപ്പോള്‍ യുസ്വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. അരങ്ങേറ്റ മത്സരത്തില്‍ മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയാണ് ബിഷ്ണോയ്ക്ക് ക്യാപ്പ് നല്കിയകത്.

ENGLISH SUMMARY:india westindies match
You may also like this video

Exit mobile version