ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ജെയ്‌സ്‌മിൻ ലംബോറിയ സ്വർണം നേടി. ഇംഗ്ലണ്ടിലെ ലിവർപൂളിൽ നടന്ന ഫൈനലിൽ വനിതകളുടെ 57 കിലോ വിഭാഗത്തിൽ ആണ് ജെയ്‌സ്‌മിൻ ലംബോറിയയുടെ നേട്ടം. മത്സരത്തിന്റെ ആരംഭത്തിൽ പോയന്റ് നഷ്ടമായെങ്കിലും പിന്നീട് ജെയ്‌സ്മിൻ തിരിച്ചുവരവ് നടത്തുകയായിരുന്നു. പാരിസ് ഒളിംപിക്‌സ് മെഡൽ ജേതാവായ പോളിഷ് താരത്തെ ആണ് കലാശപ്പോരില്‍ ജെയ്‌സ്‌മിൻ തോൽപ്പിച്ചത്. മലയാളിയായ ഡി ചന്ദ്രലാൽ ആണ് ഇന്ത്യൻ വനിത ടീമിന്‍റെ പരിശീലകൻ. ചാമ്പ്യന്‍ഷിപ്പില്‍ നാല് മെഡലുകൾ ഉറപ്പിക്കാൻ ഇന്ത്യന്‍ വനിതാ ടീമിന് കഴിഞ്ഞിട്ടുണ്ട്.
ബോക്‌സിങ്ങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് നേട്ടം; സ്വര്‍ണം അണിഞ്ഞ് ജെയ്‌സ്‌മിൻ ലംബോറിയ

