Site icon Janayugom Online

പാരാലിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം ; ഷൂട്ടിംഗില്‍ തങ്കത്തിളക്കമായി അവനിലേഖര! ചരിത്രനേട്ടം, റെക്കോര്‍ഡ്

ടോക്കിയോ പാരാലിംപിക്‌സിൽ ഇന്ത്യക്ക് ആദ്യ സ്വര്‍ണ മെഡൽ. ഷൂട്ടിങ്ങിൽ അവനിലേഖര ലോക റെക്കോര്‍ഡോടെ(249.6) തങ്കമണിഞ്ഞു. പാരാലിംപിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് അവനിലേഖര. പത്തൊമ്പത് വയസ് മാത്രമുള്ള അവനിലേഖരയുടെ ആദ്യ പാരാലിംപിക്‌സാണിത്.

പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോ F56 വിഭാഗത്തിൽ യോഗേഷ് ഖാത്തൂണിയ വെള്ളി നേടിയതും ഇന്ന് രാവിലെ ശ്രദ്ധേയമാണ്. സീസണിലെ തന്‍റെ മികച്ച ദൂരമായ 44.38 മീറ്റര്‍ കണ്ടെത്തിയാണ് ഖാത്തൂണിയയുടെ നേട്ടം.

Eng­lish sum­ma­ry; India wins first gold in Paralympics

You may also like this video;

Exit mobile version