Site iconSite icon Janayugom Online

ഷൂട്ടിങ് ലോകകപ്പ് കിരീടം ഇന്ത്യക്ക്

shootingshooting

ഐഎസ്എസ്എഫ് ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം. ഏഴ് മെഡലുകള്‍ നേടിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. നാല് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഈജിപ്തിലെ കെയ്‌റോയില്‍ വച്ചാണ് ലോകകപ്പ് നടന്നത്. ആറു മെഡലുകള്‍ നേടിക്കൊണ്ട് നോര്‍വേ രണ്ടാം സ്ഥാനം നേടി. ഫ്രാന്‍സാണ് മൂന്നാമത്.

ഷൂട്ടിങ് ലോകകപ്പിന്റെ അവസാന ദിനം ഇന്ത്യക്ക് വേണ്ടി മിക്‌സഡ് ടീം 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ റിഥം സാംഗ്വാന്‍-അനിഷ് ഭന്‍വാല സഖ്യം സ്വര്‍ണം നേടി. ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വേണ്ടി ആദ്യം സ്വര്‍ണമെത്തിച്ചത് സൗരഭ് ചൗധരിയാണ്.

Eng­lish Sum­ma­ry: India wins Shoot­ing World Cup

You may like this video also

Exit mobile version