മൂന്നാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീനിനെതിരെ ഇന്ത്യയ്ക്ക് വിജയം. 119 റണ്‍സിന് വിന്‍ഡീസിനെ ഇന്ത്യ തകര്‍ത്തത്. ഇതുവരെ മൂന്ന് മത്സരങ്ങളാണ് ഇന്ത്യ വിജയിച്ചത്. മഴകാരണം ഓവറുകള്‍ വെട്ടിക്കുറച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് 36 ഓവറില്‍ നേടിയത്. മഴയെ തുടര്‍ന്ന് വിന്‍ഡീസിന്റെ വിജയലക്ഷ്യം 35 ഓവറില്‍ 257 ആയി മാറ്റി. 26 ഓവര്‍ മാത്രം ബാറ്റ് ചെയ്ത വിന്‍ഡീസ് 137 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനെ രണ്ടാം ഓവറില്‍ മുഹമ്മദ് സിറാജ് ഞെട്ടിച്ചു. കൈല്‍ മേയേഴ്സ് 0(1), ഷമാറ ബ്രൂക്സ് 0(2) എന്നിവരെ പുറത്താക്കി. പിന്നീടെത്തിയ ബ്രാന്‍ഡണ്‍ കിങ് 42(37), ഷായ് ഹോപ്പ് 22(33) എന്നിവര്‍ തകർച്ചയിൽ നിന്നും രക്ഷാപ്രവർത്തനം നടത്തി. ടീം സ്‌കോര്‍ 47ല്‍ നില്‍ക്കെ ചാഹലിന്റെ പന്തില്‍ ഹോപ്പിനെ സഞ്ജു സ്റ്റംപ് ചെയ്ത് പുറത്താക്കി.
പിന്നാലെ കിങ്ങിനെ അക്സര്‍ പട്ടേല്‍ പുറത്താക്കിയതോടെ വിന്‍ഡീസ് വീണ്ടും പതറി. ക്യാപ്റ്റന്‍ നിക്കോളാസ് പൂരാന്‍ 42(32) മാത്രമാണ് പിന്നീട് പിടിച്ച് നിന്ന ഏക ബാറ്റര്‍. ഇന്ത്യക്ക് വേണ്ടി യുസ്‌വേന്ദ്ര ചാഹല്‍ നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍മാരായ നായകന്‍ ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ നേടിയ അർധസെഞ്ച്വറിയുടെ മികവിലാണ് മികച്ച സ്കോർ ഉയര്‍ത്തിയത്. ധവാൻ 74 പന്തിൽ 58 റൺസെടുത്തു. ഗിൽ 98 പന്തിൽ 98 റൺസെടുത്ത് പുറത്താകാതെ നിന്നു. ഒന്നാം വിക്കറ്റിൽ ഇരുവരും 113 റൺസാണ് കൂട്ടിചേർത്തത്. ഗില്ലിനൊപ്പം മലയാളി താരം സഞ്ജു സാംസണ്‍ 6 റൺസ് (8) പുറത്താകാതെ നിന്നു. ശുഭ്മാന്‍ ഗില്‍ പ്ലെയര്‍ ഓഫ് ദി മാച്ച്, പ്ലെയര്‍ ഓഫ് ദി സീരിസ് പുരസ്‌കാരങ്ങള്‍ നേടി.
English Summary:India won the series; Windies were crushed by 119 runs
You may also like this video