Site iconSite icon Janayugom Online

കോലി നയിച്ച ടീമുകളുടെ ഭാഗമായി താനുണ്ടായിരുന്നെങ്കില്‍ ഇന്ത്യ ലോകകപ്പ് നേടുമായിരുന്നു: എസ് ശ്രീശാന്ത്

വിരാട് കോലി നയിച്ച ലോകകപ്പ് ടീമുകളുടെ ഭാഗമായി താനുണ്ടായിരുന്നെങ്കില്‍ ഇന്ത്യ ലോകകപ്പ് നേടുമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ് ശ്രീശാന്ത്. രണ്ട് ഐസിസി ലോകകപ്പുകളില്‍ കോലി ഇന്ത്യയെ നയിച്ചിട്ടുണ്ട്. 2019 ലോകകപ്പിലും 2021 ട്വന്റി 20 ലോകകപ്പിലും.

2019‑ല്‍ സെമിയില്‍ ന്യൂസീലന്‍ഡിനോട് 18 റണ്‍സിന് തോറ്റ് ഇന്ത്യ പുറത്തായപ്പോള്‍ 2021‑ല്‍ ടീമിന് ഗ്രൂപ്പ് ഘട്ടം തന്നെ കടക്കാനായില്ല. ”വിരാടിന്റെ ക്യാപ്റ്റന്‍സിയില്‍ ഞാന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കില്‍ ഇന്ത്യ ലോകകപ്പ് നേടിയേനെ.” — ഷെയര്‍ചാറ്റിന്റെ ഓഡിയോ ചാറ്റ്റൂമായ ക്രിക് ചാറ്റിലാണ് ശ്രീശാന്ത് ഈ പ്രസ്താവന നടത്തിയത്. ഈ വര്‍ഷം മാര്‍ച്ചിലാണ് ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Eng­lish sum­ma­ry; India would have won World Cup if he was part of Kohli-led teams: S Sreesanth

You may also like this video;

YouTube video player
Exit mobile version