ഇന്ത്യ‑ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ വിജയിയെ തീരുമാനിക്കുന്ന മൂന്നാം മത്സരം ഇന്ന്. ആദ്യ മത്സരം ദക്ഷിണാഫ്രിക്ക ഒമ്പത് റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 7 വിക്കറ്റിന്റെ ജയത്തോടെ ഇന്ത്യ തിരിച്ചുവന്നു.
മൂന്നാം മത്സരത്തില്‍ ജയിച്ച് പരമ്പര നേടേണ്ടത് ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണെങ്കിലും കരുത്തരായ ദക്ഷിണാഫ്രിക്കയെ വീഴ്ത്തുക എളുപ്പമാവില്ല. ഇന്ത്യ രണ്ടാം മത്സരത്തില്‍ ജയിച്ച അതേ ടീമിനെ നിലനിര്‍ത്തിയേക്കാനാണ് സാധ്യത.
ഓപ്പണിങ്ങില്‍ ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും തുടരും. ആദ്യ മത്സരത്തില്‍ മോശം പ്രകടനത്തിന് പഴികേട്ട ഇഷാന്‍ രണ്ടാം മത്സരത്തില്‍ വെടിക്കെട്ട് ഫിഫ്റ്റിയോടെ തിരിച്ചുവരവ് നടത്തി. നാലാം നമ്പറില്‍ ശ്രേയസ് അയ്യരുടെ പ്രകടനമാണ് നിര്‍ണായകം. ആദ്യ മത്സരത്തില്‍ ഫിഫ്റ്റി നേടിയ ശ്രേയസ് രണ്ടാം മത്സരത്തില്‍ ഗംഭീര സെഞ്ചുറിയോടെ വിജയ ശില്പിയായി. അഞ്ചാമതായി സഞ്ജു എത്തുന്ന ടീം ശക്തരാണ്.
പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂര്‍, സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ വാഷിങ്ടണ്‍ സുന്ദര്‍ ഷഹബാസ് എന്നിവര്‍ സ്ഥാനം നിലനിര്‍ത്തിയേക്കും.
മുഹമ്മദ് സിറാജും ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ക്വിന്റണ്‍ ഡി കോക്ക്, ഡേവിഡ് മില്ലര്‍, എയ്ഡന്‍ മാര്‍ക്രം എന്നിവരുടെ മികവിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ.
English Summary: India x South Africa; Today is the final match
You may like this video also