രാജസ്ഥാനിൽ ഇന്ത്യൻ വ്യോമസേനയുടെ ജാഗ്വാർ യുദ്ധ വിമാനം തകർന്നുവീണു. രണ്ട് പൈലറ്റുുമാര്‍ മരിച്ചു. സൂറത്ത്ഗഢ് വ്യോമ താവളത്തിൽ നിന്ന് പറന്നുപൊങ്ങിയ വിമാനമാണ് തകർന്നു വീണത്. ഉച്ചയ്ക്ക് 1:43 ഓടെ പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം നടന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ വിമാനത്തിൻറെ അവശിഷ്ടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വലിയ സ്ഫോടന ശബ്ദം കേട്ടതായും തുടർന്ന് വയലുകളിൽ നിന്ന് തീയും പുകയും ഉയർന്നതായും പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാജസ്ഥാനിൽ ഇന്ത്യൻ വ്യോമസേനയുടെ ജാഗ്വാർ യുദ്ധ വിമാനം തകർന്നുവീണു; രണ്ട് പൈലറ്റുുമാര്‍ മരിച്ചു

