ഖലിസ്ഥാനി നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നുവിന്റെ വധശ്രമ ഗൂഢാലോചന സജീവമായി അന്വേഷിക്കണമെന്ന് യുഎസ് കോണ്‍ഗ്രസിലെ ഇന്ത്യന്‍-അമേരിക്കന്‍ അംഗങ്ങള്‍. അല്ലെങ്കില്‍ ഇന്ത്യ‑യുഎസ് ബന്ധം വിച്ഛേദിക്കപ്പെടുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.
സമോസ കോക്കസ് എന്നറിയപ്പെടുന്ന ഡെമോക്രാറ്റ് അംഗങ്ങളായ ആമി ബേര, പ്രമീള ജയപാല്‍, റോ ഖന്ന, രാജാ കൃഷ്ണമൂര്‍ത്തി, ശ്രീ താനേദാര്‍ എന്നിവരാണ് ഇന്ത്യക്കെതിരെ രംഗത്തെത്തിയത്. വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം അമേരിക്കയുമായുള്ള നയതന്ത്ര പങ്കാളിത്തത്തില്‍ ഗുരുതരമായ അനന്തരഫലങ്ങള്‍ ഉണ്ടാക്കുമെന്ന് എംപിമാര്‍ ചൂണ്ടിക്കാട്ടി.
പന്നുവിനെ അമേരിക്കയിൽ വച്ച് കൊല്ലാൻ ഗൂഢാലോചന നടത്തിയെന്നതാണ് ഇന്ത്യക്കാരനായ നിഖിൽ ഗുപ്തയ്ക്കെതിരായ ആരോപണം. കുറ്റപത്രത്തില്‍ ഇന്ത്യക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ഏറെ ആശങ്ക ഉളവാക്കുന്നതാണെന്നും സംയുക്ത പ്രസ്താവന പറയുന്നു. അമേരിക്കന്‍ മണ്ണില്‍ ഇത്തരം സംഭവങ്ങള്‍ ഇന്ത്യ ആവര്‍ത്തിക്കരുതെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.
English Summary: Indian-American members want to investigate conspiracy to assassinate Gurpatwant Singh Pannu
You may also like this video