Site icon Janayugom Online

ഇന്ത്യൻ വംശജ അനിത ആനന്ദ് കാനഡയുടെ പ്രതിരോധ മന്ത്രി

ഇന്ത്യൻ വംശജ അനിത ആനന്ദ് (54) കാനഡയുടെ പുതിയ പ്രതിരോധ മന്ത്രി. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പാർട്ടി അധികാരം നിലനിർത്തിയിരുന്നു. അഭിഭാഷകയായ അനിത. ഓക്‌വില്ലിൽ നിന്നു 46% വോട്ടു നേടിയാണ് പാർലമെന്റിലേക്കു വിജയിച്ചത്. 

ഉന്നത സൈനിക ഉദ്യോഗസ്ഥനെതിരെയുള്ള ലൈംഗിക അതിക്രമ പരാതിയിൽ മൗനം പാലിച്ചു എന്ന വിവാദത്തിൽ വിമർശിക്കപ്പെട്ട ഇന്ത്യൻ വംശജൻ ഹർജിത് സജ്ജനെ വിദേശകാര്യ വകുപ്പിലേക്കു മാറ്റിയ ഒഴിവിലാണ് നിയമ‌നം.

Eng­lish Sum­ma­ry : Indi­an Anitha Anand became the defence min­is­ter of Canada

You may also like this video :

Exit mobile version