Site iconSite icon Janayugom Online

ഇന്ത്യന്‍ അന്റാര്‍ട്ടിക് ബില്‍ പാര്‍ലമെന്റ് പാസാക്കി

ഇന്ത്യയുടെ അന്റാർട്ടിക് പര്യവേക്ഷണത്തിന് ആഭ്യന്തര നിയമങ്ങൾ ബാധകമാക്കുന്ന ഇന്ത്യൻ അന്റാർട്ടിക് ബിൽ,2021 പാര്‍ലമെന്റ് പാസാക്കി. ശിവസേന എംപി സഞ്ജയ് റാവത്തിന്റെ അറസ്റ്റ് ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ ഭൂമി ശാസ്ത്ര വകുപ്പ് ജിതേന്ദ്ര സിങ് അവതരിപ്പിച്ച ബില്‍ രാജ്യസഭയില്‍ ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. 

അന്റാർട്ടിക്കയിൽ ഇന്ത്യൻ പര്യവേക്ഷണ സംഘത്തിന് പെർമിറ്റ് നിർബന്ധമാക്കുന്നതിനുള്ള ബില്ലാണ് ലോക്‌സഭ പാസാക്കിയത്. കേന്ദ്ര സർക്കാർ നിയമിക്കുന്ന പ്രതിനിധിയിൽ നിന്നുള്ള പെർമിറ്റ് അല്ലെങ്കിൽ അന്റാർട്ടിക് ഉടമ്പടിയിൽ ഒപ്പുവച്ചിട്ടുള്ള ഏജൻസിയുടെ അനുമതി പത്രമുണ്ടെങ്കിൽ മാത്രമെ അന്റാർട്ടിക്കയിലെ ഇന്ത്യൻ കേന്ദ്രങ്ങളായ മൈത്രി, ഭാരതി എന്നിവിടങ്ങളിൽ പോകാനാകൂ. അന്റാർട്ടിക്കയിലെ പരിസ്ഥിതി സംരക്ഷണത്തിനായി പ്രത്യേക ഫണ്ട് രൂപീകരിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ജൂലൈ 22ന് ലോക്‌സഭ ബില്‍ പാസാക്കിയിരുന്നു. 

Eng­lish Summary:Indian Antarc­tic Bill passed by Parliament
You may also like this video

Exit mobile version