Site iconSite icon Janayugom Online

സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; പൈലറ്റുമാര്‍ക്കായി തിരച്ചില്‍

അരുണാചൽ പ്രദേശിൽ കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. മണ്ഡാല ഹിൽസ് മേഖലയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. രണ്ട് പൈലറ്റുമാർക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചു. രാവിലെ 9.15ഓടെ എടിഎസുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ആ സമയത്ത് തന്നെയാവാം അപകടമുണ്ടായതെന്നാണ് വിലയിരുത്തൽ. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

Eng­lish Sum­ma­ry: Indi­an Army Chee­tah heli­copter crash­es in Arunachal Pradesh
You may also like this video

Exit mobile version