കരസേന നന്ദിയോടെ യാത്രയാക്കിയ ഇന്ത്യന്‍ ആര്‍മിയുടെ നായയായ ‘ആക്സലി‘ന് മരണാനന്തര ബഹുമതിയായി ധീരതയ്ക്കുള്ള പുരസ്കാരം നല്‍കുന്നു. രണ്ട് വയസുള്ളപ്പോഴാണ് ആക്സല്‍ കരസേനാംഗങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ജവന്‍വെടിഞ്ഞത്.
കശ്മീരിലെ ബാരാമുള്ളയിലുള്ള വീട്ടിൽ ഒളിച്ചിരുന്ന ഭീകരനെ കണ്ടെത്തി നേരിടുന്നതിനിടെ ജൂലൈ 30നാണ് ആക്സല്‍ വെടിയേറ്റ് മരിച്ചത്. ബെൽജിയൻ മാലിന്വ വിഭാഗത്തിൽപ്പെട്ട 2 വയസ്സുള്ള ആക്സൽ, ഭീകര വേട്ടയ്ക്കായി സേനാംഗങ്ങൾക്കൊപ്പമാണ് ബാരാമുള്ളയിലെത്തിയത്. വീട്ടിൽ ഭീകരൻ ഒളിച്ചിരിക്കുന്ന മുറി കണ്ടെത്താൻ 2 നായ്ക്കളാണു സേനാംഗങ്ങൾക്കൊപ്പമുണ്ടായിരുന്നത് – ആക്സലും ബജാജും. ആദ്യത്തെ മുറിയിലേക്ക് ബജാജും പിന്നാലെ ആക്സലും കയറി. തൊട്ടടുത്ത മുറിയിൽ ഭീകരന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ആക്സൽ, അവിടേക്കു കുതിച്ചു. മുറിയിലേക്കു കയറിയ ഉടൻ വെടിയേറ്റെങ്കിലും പിന്മാറാതെ ഭീകരന്റെ ശരീരത്തിൽ കടിച്ചുതൂങ്ങി. ഭീകരനെ മാരകമായി പരുക്കേൽപിച്ച ശേഷമാണ് ആക്സൽ കുഴഞ്ഞുവീണത്. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഭീകരനെ സേന വധിച്ചു. വെടിയേറ്റതിനു പുറമേ ഭീകരന്റെ ആക്രമണത്തിൽ തുടയെല്ല് പൊട്ടിയതടക്കം ശരീരത്തിലെ പത്തിടങ്ങളിൽ ആക്സലിനു പരുക്കേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുനനു. കരസേനയുടെ 26–ാം ആർമി ഡോഗ് യൂണിറ്റിലെ അസോൾട്ട് കനൈൻ വിഭാഗത്തിൽപ്പെട്ട നായ ആയിരുന്നു ആക്സൽ.
English Summary: Indian Army dog ‘Axel’, who sacrificed his life to save the lives of soldiers, has been posthumously honored with an award for gallantry
You may like this video also