Site iconSite icon Janayugom Online

ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വിദ്യാരംഭം

ഇന്ത്യൻ അസോസിയേഷൻ ഷാർജയിലെ ഫെസ്റ്റിവൽ — കൽച്ചറൽ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കുരുന്നുകൾക്ക് വിദ്യാരംഭത്തിന് അവസരമൊരുക്കുന്നു. എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് എഴുത്തിനിരുത്തിന് നേതൃത്വം നൽകും. ഞായറാഴ്ച രാവിലെ 5.30 മുതൽ രാവിലെ ഒൻപതുവരെയാണ് വിദ്യാരംഭം വിദ്യാരംഭത്തിന് ശേഷം നവരാത്രി ആഘോഷങ്ങളും ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിക്കുന്നുണ്ട്. സംഗീതാർച്ചന, ക്ലാസിക്കൽ ഡാൻസ്, ചെണ്ടമേളം തുടങ്ങിയ പരിപാടികളോടെ രാത്രി പത്ത് മണിക്ക് നവരാത്രി ആഘോഷങ്ങൾ സമാപിക്കും. വിദ്യാരംഭത്തിൽ പങ്കെടുക്കുന്നതിന് വെള്ളിയാഴ്ച വരെ പേരുകൾ രജിസ്റ്റർ ചെയ്യുവാൻ കഴിയും.
ബന്ധപ്പെടേണ്ട ഫോൺ നമ്പർ — 065610845

Exit mobile version