Site iconSite icon Janayugom Online

ഇന്ത്യൻ അസോസിയേഷൻ ഷാർജ വിദ്യാരംഭം; കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു

ഇന്ത്യൻ അസോസിയേഷൻ ഷാർജ ഫെസ്റ്റിവല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാരംഭം ചടങ്ങ് സംഘടിപ്പിച്ചു. നുറോളം കുരുന്നുകള്‍ ചടങ്ങിൽ വച്ച് ആദ്യാക്ഷരം കുറിച്ചു. പ്രശസ്ത കവി മുരുകൻ കാട്ടാക്കട, എം ടി പ്രദീപ് കുമാർ, രഘുനന്ദൻ എന്നിവരുടെ നേതൃത്ത്വത്തിലായായിരുന്നു കുട്ടികൾ ഹരിശ്രീ കുറിച്ചത്.

ചടങ്ങില്‍ പ്രസിഡന്റ് അഡ്വ. വൈ എ റഹീം, ജനറല്‍ സെക്രട്ടറി ടി വി നസീർ, ട്രഷറർ ശ്രീനാഥ് കാടഞ്ചേരി, വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, ജോയിന്റ് ജനറൽ സെക്രട്ടറി മനോജ് വർഗീസ്, ജോയിന്റ് ട്രഷറർ ബാബു വർഗീസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു, സാം വർഗീസ്, പ്രദീഷ് ചിതറ, കെ സുനിൽരാജ് എന്നിവർ സംബന്ധിച്ചു. മാനേജിംഗ് കമ്മിറ്റി അംഗവും കോഡിനേറ്ററുമായ കെടി നായർ, കണ്‍വീനർ ഷാജു നായർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്‍കി.

Eng­lish sum­ma­ry; Indi­an Asso­ci­a­tion Shar­jah vid­yaramb­ham; Chil­dren wrote the first letter

You may also like this video;

Exit mobile version