ഇന്ത്യൻ അസോസിയേഷൻ ഷാർജ സന്ദർശിച്ച കണ്ണൂർ മേയർ ടി ഒ മോഹനന് പ്രസിഡന്റ് അഡ്വ. വൈ എ റഹീമിന്റെ നേതൃത്വത്തിൽ സ്‌നേഹോഷ്മള സ്വീകരണം നൽകി. മാനേജിങ് കമ്മിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി
ടി വി നസീർ, വൈസ് പ്രസിഡന്റ് മാത്യു ജോൺ, ജോയിന്റ് ജനറൽ സെക്രട്ടറി മനോജ് വർഗീസ്, ജോയിൻറ് ട്രഷറർ ബാബു വർഗീസ്, കേരള പ്രവാസി ക്ഷേമനിധി ബോർഡ് അംഗം ആർ പി മുരളി എന്നിവർ സംസാരിച്ചു. മാനേജിങ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു കെ ടി നായർ, സാം വർഗീസ്, പ്രതീഷ് ചിതറ, അബ്ദുമനാഫ്, സുനിൽരാജ്, ഷാർജ ഇന്ത്യൻ സ്‌കൂൾ സിഇഒ കെ ആർ രാധാകൃഷ്ണൻ നായർ എന്നിവർ സംബന്ധിച്ചു.
English Summary: indian association welcomed kannur mayor
You may also like this video