Site iconSite icon Janayugom Online

ഇന്ത്യൻ പൗരന്മാരെ ഉടന്‍ സഹായിക്കണം: ബിനോയ് വിശ്വം

യുദ്ധസാഹചര്യത്തിൽ ഉക്രെയ്‍നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ അടിയന്തരമായി സഹായിക്കണമെന്നാവശ്യപ്പെട്ട് ബിനോയ് വിശ്വം എംപി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. നൂറുകണക്കിന് വിദ്യാർത്ഥികളുൾപ്പെടെ ആയിരങ്ങൾ ഭക്ഷണവും വെള്ളവുമില്ലാതെ തുറസായ സ്ഥലത്ത് തണുത്തുറഞ്ഞ രാത്രികളിൽ കഴിയുകയാണ്. അവരെ വെെകാതെ നാട്ടിലെത്തിക്കാൻ നടപടി വേണം.

ഒഴിപ്പിക്കൽ പ്രക്രിയ നടക്കുന്ന പടിഞ്ഞാറൻ അതിർത്തിയിൽ നിന്ന് 1000 കിലോമീറ്ററോളം അകലെയുള്ള കർകീവ് എന്ന കിഴക്കൻ പ്രദേശത്ത് നിരവധി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. അവരെ ഒഴിപ്പിക്കാൻ റഷ്യൻ സർക്കാരുമായി ഇടപെടണം. റഷ്യയുമായുള്ള കിഴക്കൻ അതിർത്തിയിൽ ബെൽഗൊറോഡ് നഗരത്തിലെത്തി അവിടെ നിന്ന് അവരെ എയർലിഫ്റ്റ് ചെയ്യാനാകും.

ഒഴിപ്പിക്കലിന് മേൽനോട്ടം വഹിക്കാൻ കേന്ദ്രമന്ത്രിമാരെ അയക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഉദ്യോഗസ്ഥരുടെ ഒരു വലിയ സംഘം അനുഗമിക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഹെൽപ്പ് ലൈൻ നമ്പറുകൾ വിപുലീകരിക്കണമെന്നും മറ്റ് അയൽ രാജ്യങ്ങളുമായുള്ള നയതന്ത്ര ഇടപെടൽ വേഗത്തിലാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

eng­lish sum­ma­ry; Indi­an cit­i­zens must be helped imme­di­ate­ly: Binoy Vishwam

you may also like this video;

Exit mobile version