Site iconSite icon Janayugom Online

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ച് ഇന്ത്യന്‍ താരങ്ങള്‍; വീഡിയോ കാണാം

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, സൂര്യകുമാര്‍ യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് ക്ഷേത്ര ദര്‍ശനത്തിനായി എത്തിയത്.

കഴിഞ്ഞ ദിവസമാണ് ശ്രീലങ്കയ്‌ക്കെതിരായ അവസാന ഏകദിനത്തിനായി ഇന്ത്യന്‍ ടീം തിരുവനന്തപുരത്തെത്തിയത്. നാളെയാണ് പരമ്പരയിലെ അവസാന ഏകദിനം.

താരങ്ങള്‍ വന്നിറങ്ങുന്ന വീഡിയോ നിമിഷനേരംകൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

Eng­lish Sum­ma­ry: indi­an crick­eters vis­it­ing sree pad­man­ab­haswamy temple
You may also like this video

Exit mobile version