Site iconSite icon Janayugom Online

ഇടിഞ്ഞുതാണ് രൂപ

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയതോടെ ഇന്ത്യൻ രൂപയുടെ മൂല്യം ഏറ്റവും വലിയ ഏകദിന ഇടിവില്‍ എത്തി. യുഎസ് ഡോളറിനെതിരെ ഇന്നലെ രാവിലെ രൂപയുടെ വിനിമയ നിരക്ക് 80.2850 ആയിരുന്നു. എന്നാൽ ഓഹരി വിപണി വ്യാപാരം അവസാനിപ്പിക്കുമ്പോൾ മൂല്യം റെക്കോഡ് താഴ്ചയിലേക്ക് എത്തി. 80.86 എന്ന നിലയിലാണ് രൂപയുടെ മൂല്യം. ഫെബ്രുവരി 24 ന് ശേഷം ആഭ്യന്തര കറൻസിയിലുണ്ടായ ഏറ്റവും വലിയ ഒറ്റ ദിന ഇടിവായിരുന്നു ഇത്.
രൂപയുടെ മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടികള്‍ പര്യാപ്തമാകില്ല എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാല്‍ രൂപയുടെ മൂല്യം 80ൽ മുകളിൽ എത്തുന്നത് തടയാൻ വേണ്ടി ജൂലൈയിൽ മാത്രം ആര്‍ബിഐ 19 ബില്യൺ ഡോളർ ആണ് അതിന്റെ കരുതൽ ധനത്തിൽ നിന്നും വിറ്റഴിച്ചത് എന്നാണ് റിപ്പോർട്ട്. 

Eng­lish Sum­ma­ry: Indi­an cur­ren­cy Falling

You may like this video also

Exit mobile version