Site iconSite icon Janayugom Online

ഇന്ത്യന്‍ പ്രതിരോധം: ലഡാക്കിലെ ചൈനീസ് ടെന്റുകള്‍ പൊളിച്ചുനീക്കി

കിഴക്കന്‍ ലഡാക്കിലെ ബഫര്‍സോണ്‍ മേഖലയില്‍ ചൈനീസ് പീപ്പിള്‍സ് ആര്‍മി (പിഎല്‍എ ) നിര്‍മ്മിച്ച നാലു ടെന്റുകളില്‍ മൂന്നെണ്ണം പൊളിച്ചുനീക്കി. ഇന്ത്യന്‍ കരസേനയുടെ കടുത്ത പ്രതിരോധത്തിന്റെ ഫലമായി ആണ് അനധികൃതമായി സ്ഥാപിച്ച നാലു ടെന്റുകളില്‍ മൂന്നെണ്ണം പൊളിച്ച് നീക്കാന്‍ ചൈനീസ് അധികൃതര്‍ തീരുമാനിച്ചത്. കിഴക്കന്‍ ലഡാക്കിലെ ചുഴുല്‍ മേഖലയിലാണ് ചൈനീസ് ആര്‍മി അനധികൃതമായി നാലു ടെന്റുകള്‍ സ്ഥാപിച്ചതെന്നും ഇതില്‍ ഒരെണ്ണം പൊളിച്ച് നീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും ചുഴുല്‍ കൗണ്‍സിലര്‍ കോഞ്ചോക് സ്റ്റാന്‍സിന്‍ അറിയിച്ചു. ബഫര്‍ സേണ്‍ പ്രദേശത്ത് ടെന്റുകള്‍ എങ്ങന്നെ സ്ഥാപിച്ചുവെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
ലാഡാക്കിലെ ഹുരുങ് മലപ്രദേശത്താണ് ചൈനീസ് പട്ടാളം ടെന്റുകള്‍ സ്ഥാപിച്ചതെന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗല്‍വാന്‍ ആക്രമണത്തിനുശേഷം ലഡാക്കില്‍ അഞ്ച് ബഫര്‍സസോണ്‍ മേഖലകളാണ് രൂപീകരിച്ചിരിക്കുന്നത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ സമീപത്തെ ഗാല്‍വാന്‍, പാന്‍ഗോങ് നദിയുടെ ദക്ഷിണ ഭാഗം, പിപി 17 എ, പിപി15 എന്നീവിടങ്ങളിലാണ് ബഫര്‍സോണ്‍ മേഖലകള്‍ ഉളളത്.

eng­lish summary;Indian defense: Chi­nese tents in Ladakh demolished

you may also like this video;

Exit mobile version