യുഎസ് പ്രസിഡന്റ് ഉപദേശക സമിതിയിലേക്ക് രണ്ട് ഇന്ത്യന്‍ വംശജരെ നിയമിച്ച് ജോ ബെെഡന്‍. ഇന്ത്യന്‍— അമേരിക്കന്‍ വംശജരായ മനു അസ്താനയെയും മധു ബെരിവാളിനെയും ദേശീയ ഇന്‍ഫ്രാസ്ട്രക്ചര്‍ അഡ്വെെസറി കൗണ്‍സിലിലേക്ക് നിയമിക്കുമെന്ന് ബെെഡന്‍ പ്രഖ്യാപിച്ചു. സെെബര്‍ സുരക്ഷ, ഇൻഫ്രാസ്ട്രക്ചർ മേഖലകളുടെ സുരക്ഷയും പ്രതിരോധശേഷിയും എന്നീ വിഷയങ്ങളിലാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ അഡ്വെെസറി കൗണ്‍സില്‍ വെെറ്റ്ഹൗസിന് നിര്‍ദ്ദേശം നല്‍കുക.
പവർ ജനറേഷൻ ഓപ്പറേഷൻസ്, ഒപ്റ്റിമൈസേഷൻ ആന്റ് ഡിസ്‍പാച്ച്, മത്സരാധിഷ്ഠിത റീട്ടെയിൽ വൈദ്യുതി, , പ്രകൃതി വാതക വ്യാപാരം, റിസ്ക് മാനേജ്മെന്റ് എന്നീ മേഖലകളിൽ മനുഅസ്താനയ്ക്ക് നേതൃത്വ പരിചയമുണ്ട്. ഇലക്‌ട്രിസിറ്റി സബ്‌സെക്ടർ കോർഡിനേറ്റിങ്് കൗൺസിൽ അംഗമായ ഇദ്ദേഹം ടെക്‌സാസ് ചിൽഡ്രൻസ് ഹോസ്പിറ്റലിന്റെ ബോർഡ് ഓഫ് ട്രസ്റ്റീസിൽ സേവനമനുഷ്ഠിച്ച് വരികയാണ്. ഇന്നൊവേറ്റീവ് എമർജൻസി മാനേജ്‌മെന്റിന്റെ (ഐഇഎം)സിഇഒയും പ്രസിഡന്റുമാണ് മധു ബെരിവാള്‍. യുഎസിലെ ഏറ്റവും വലിയ ഹോംലാൻഡ് സെക്യൂരിറ്റി ആന്റ് എമർജൻസി മാനേജ്‌മെന്റ് സ്ഥാപനമാണ് ഐഇഎം.
English Summary:Indian descent again on Biden’s advisory board
You may also like this video